Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരനെതിരെ ഐ ഗ്രൂപ്പില്‍ വിമര്‍ശനം

തിരുവനന്തപുരം: കെ. കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെതിരെ കടുത്ത വിമര്‍ശനം. നവമ്പര്‍ 23 ശനിയാഴ്ച കെ. കരുണാകരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

ഐ ഗ്രൂപ്പുകാരനായ കെ. മുരളീധരന്‍ ഇപ്പോള്‍ എ ഗ്രൂപ്പ് കാരനെപ്പോലെ പെരുമാറുന്നുവെന്നായിരുന്നു പൊതുവിമര്‍ശനം. മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറയുന്ന ജോലിയും കെ. മുരളീധരന്‍ ഏറ്റെടുത്തിരിക്കുകയാണെന്നും വിമര്‍ശനമുണ്ടായി. വിമര്‍ശകരെ അടക്കാന്‍ കരുണാകരന് നന്നേ പാടുപെടേണ്ടിവന്നു.

ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിയെപ്പോലെ കെപിസിസി പ്രസിഡന്റായ കെ. മുരളീധരനും വിലങ്ങുതടിയായി നില്ക്കുകയാണ്. ഗ്രൂപ്പടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കാണുന്നത് അച്ചടക്കലംഘനമാണെന്ന കെ. മുരളീധരന്റെ അഭിപ്രായവും യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനതടസ്സം ഇപ്പോള്‍ കെ. മുരളീധരനാണെന്നായിരുന്നു യോഗത്തിലുയര്‍ന്ന വിമര്‍ശനങ്ങളുടെ ഉള്ളടക്കം. ഈ വിമര്‍ശനങ്ങള്‍ മുരളീധരന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കെ. കരുണാകരന്‍ ഉറപ്പുനല്കിയപ്പോഴാണ് പല എംഎല്‍എമാരും അടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+