ഉമ്മന്‍ചാണ്ടിഭരണം പരാജയം: ജേക്കബ്ബ്
കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നുമാസത്തെ ഭരണം കനത്ത പരാജയമാണെന്ന് കേരളകോണ്‍ഗ്രസ് ജെ. നേതാവും മുന്‍മന്ത്രിയുമായ ടി.എം ജേക്കബ്ബ് പറഞ്ഞു.
ഇത്രയും കാലം മൗനം ദീക്ഷിച്ചിരുന്ന മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി ഉമ്മന്‍ചാണ്ടിയുടെ ഭരണത്തെക്കുറിച്ച് അഭിപ്രായം പറയാണ്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.കെ ആന്റണിക്കു മാത്രമെ ഇന്നത്തെ അവസ്ഥയില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസിനെ രക്ഷിക്കാനാവൂ. താന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭാംഗമായിരുന്നെങ്കിലും ഇതേ അഭിപ്രായം തന്നെ പറയുമായിരുന്നു. കേരളാകോണ്‍ഗ്രസ് ജെക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിലും ആരോപണവിധേയനായി മന്ത്രി കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തിലും ഏകപക്ഷീയമായ നിലപാടാണ് ഉമ്മന്‍ചാണ്ടിയെടുത്തത്.കോണ്‍ഗ്രസിന് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സി.കെ മാണിയും ഉമ്മന്‍ചാണ്ടിയും പോലുള്ളവര്‍ ഒരിക്കലും കൂടെയുണ്ടായിരുന്നില്ല.
മന്ത്രി കുഞ്ഞാലിക്കുട്ടി ജനാഭിപ്രായം മാനിച്ച് രാജിവയ്ക്കുന്നതാണ് ശരിയായ നടപടി. ഇതെക്കുറിച്ചുള്ള പാര്‍ട്ടി തീരുമാനം നവംബര്‍ 24നു നടക്കുന്ന കോണ്‍ഗ്രസ് യോഗത്തില്‍ പറയും.
ഐസ്ക്രീം പാര്‍ലര്‍ കേസ് സി.ബി.ഐക്കു വിടാതെ ഇപ്പോള്‍ കേസന്വേഷിക്കുന്ന ഡി.ഐ.ജി ആര്‍. ശ്രീലേഖക്ക് സ്വതന്ത്രമായി കേസന്വേഷണം നടത്താനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുകയാണു വേണ്ടത്.
തന്റെ പാര്‍ട്ടി എല്‍.ഡി.എഫില്‍ ചേരാനൊരുങ്ങുന്നതായ ആരോപണങ്ങള്‍ ജേക്കബ്ബ് നിഷേധിച്ചു. നല്ല സമയത്തും ചീത്ത സമയത്തും താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയേ ചെയ്തിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications