Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയുടേത് കീഴടങ്ങല്‍ തന്ത്രം

മലപ്പുറം: ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് അണികളെ കൂടെനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വത്തെയും കുഞ്ഞാലിക്കുട്ടിയെയും വിമര്‍ശിച്ച യൂത്ത് ലീഗ് നേതാവ് കെ. ടി. ജലീലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം എന്നീ വിഷയങ്ങളില്‍ ലീഗിന്റെ ഔദ്യോഗിക നിലപാടിനെതിരെ നിലകൊണ്ടതിനാണ് ജലീലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തത്. കരിമണല്‍ ഖനന പ്രശ്നത്തില്‍ വി.എം. സുധീരനെതിരെയും മറ്റും വാക്പയറ്റ് തുടരുന്ന സാഹചര്യത്തില്‍ തന്റെ നിലപാടിനെ എതിര്‍ത്ത ജലീലിനോട് അച്ചടക്ക നടപടിയിലൂടെ കുഞ്ഞാലിക്കുട്ടി പകപോക്കുകയായിരുന്നു. ജലീലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത നടപടിക്ക് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദമായിരുന്നു. നടപടിക്ക് ശേഷം ജലീലിനെ കുഴിയാന എന്ന് വിളിച്ച് പരിഹസിച്ച കുഞ്ഞാലിക്കുട്ടി ഇപ്പോഴത്തെ പുതിയ സാഹചര്യത്തില്‍ ജലീലിന് മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്.

ജലീലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് ജലീല്‍ ക്ഷമാപണം നടത്തിയാല്‍ തിരിച്ചെടുക്കാമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോവാന്‍ ജലീല്‍ തയ്യാറായില്ല. എന്നിട്ടും ജലീലിനെ തിരിച്ചെടുക്കേണ്ടിവന്നത് ഫലത്തില്‍ ജലീലിനെതിരായ നീക്കത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കീഴടങ്ങലായി.

മുഖ്യപ്രശ്നം ഐസ്ക്രീം കേസ് വിവാദം സൃഷ്ടിച്ച പുതിയ സാഹചര്യം നേരിടുക എന്നതായതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ജലീലിന്റെ കാര്യത്തില്‍ കളം മാറ്റി ചവിട്ടിയത്. ജലീല്‍ പുറത്തുനില്‍ക്കുന്നിടത്തോളം ഒരു വിഭാഗം ലീഗ് അണികളുടെ വികാരം തനിക്കെതിരായിരിക്കുമെന്ന് മനസിലാക്കിയ കുഞ്ഞാലിക്കുട്ടി ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരെ കൂടെനിര്‍ത്തേണ്ടത് തന്റെ നിലനില്പിന്റെ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ് ജലീലിനെതിരായ നടപടി പിന്‍വലിക്കുന്നതിന് സമ്മതം മൂളുകയായിരുന്നു.

ഇടതുമുന്നണിയോടൊപ്പെം ചേര്‍ന്ന് ജലീല്‍ പ്രചാരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. പാര്‍ട്ടിയിലും മുസ്ലിം സമുദായത്തിലും തനിക്കെതിരായ വികാരം ശക്തിപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജലീലിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ കുഞ്ഞാലിക്കുട്ടിയെത്തിയത്. സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്നതിന് മുമ്പ് ജലീലുമായി കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയിലും സമുദായത്തിനുമിടയില്‍ നിന്ന് തനിക്കെതിരെ ഉണ്ടാകാവുന്ന ഭീഷണി ഒഴിവാക്കാന്‍ എതിരാളിക്ക് വഴങ്ങുന്ന തന്ത്രമാണ് കുഞ്ഞാലിക്കുട്ടി ഇത്തവണ പരീക്ഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+