അനധികൃതമായിജയചന്ദ്രന്റെ മൊഴിയെടുത്തെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: വ്യാജരേഖാ കേസിലെ പ്രതി ആര്‍ ജയചന്ദ്രനില്‍ നിന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൊഴിയെടുത്തു. എന്നാല്‍ ഇത് തങ്ങളെ അറിയിയ്ക്കാതെയാണെന്ന് ക്രൈം ബ്രാഞ്ച് എസ് പി നടരാജന്‍ പറഞ്ഞു.
മൊഴിയുടെ പകര്‍പ്പ് വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ജയചന്ദ്രന്റെ മൊഴിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിങ്ങ് വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് തന്നെ മര്‍ദ്ദിച്ചുവെന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയചന്ദ്രന്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്രെ. ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലുള്ള വിവരം കിട്ടിയാല്‍ അതിനെക്കുറിച്ച് മൊഴിയെടുക്കാന്‍ പൊലീസിന് ബാദ്ധ്യതയുണ്ടെന്നാണ് മ്യൂസിയം പൊലീസിന്റെ നിലപാട്. ഇതിന് പരാതി വേണമെന്നില്ലെന്നും പൊലീസ് പറയുന്നു. ജയചന്ദ്രന്‍ പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്ന് സബ് ഇന്‍സ്പക്ടര്‍ പറഞ്ഞു. ജയചന്ദ്രന്റെ മൊഴി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മ്യൂസിയം എ. എസ്. ഐ കുമാരസ്വാമിയുടെ നൃേത്വത്തിലുളള പൊലീസ് സംഘമാണ് ജയചന്ദ്രനില്‍ നിന്ന് മൊഴിയെടുത്തത്.
എന്നാല്‍ പൊലീസ് ആശുപത്രിയില്‍ എത്തി മൊഴിയെടുത്തത് തങ്ങളുടെ അറിവോടുകൂടിയല്ലെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications