കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളം: സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെനിര്‍ദിഷ്ട വിമാനത്താവളപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കി. പൊതുജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ അദ്ദഹം എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കല്‍ പരിപാടി തുടരുവാനായി മട്ടന്നൂരില്‍ തുറന്ന സ്പെഷല്‍ തഹസീല്‍ദാര്‍ ഓഫീസുകള്‍ പുനരാരംഭിക്കും. വിമാനത്താവള നിര്‍മാണത്തിനു മുതല്‍മുടക്കുവാന്‍ തയ്യാറായ മുംബൈയിലെ ലീല ഗ്രൂപ്പുമായി ചര്‍ച്ച നടത്തും.

വിമാനത്താവളനിര്‍മാണവുമായി ബന്ധപ്പെട്ട് നിയമസഭാ സമ്മേളന കാലയളവില്‍ത്തന്നെ പ്രൊമോട്ടര്‍മാരുടേയും ജില്ലാ എം.എല്‍.എമാരുടേയും യോഗം വിളിച്ചുചേര്‍ക്കും.

ഉത്തരമലബാറില്‍ വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X