സെക്രട്ടറിമാരെ ജില്ലകളിലേക്ക് അയയ്ക്കും: മുഖ്യമന്ത്രി
കണ്ണൂര്‍: ജനവരി ഒന്ന് മുതല്‍ തുടങ്ങുന്ന ഒരു വര്‍ഷത്തെ കര്‍മപരിപാടിയുടെ ഭാഗമായി ഗവര്‍മെന്റ് സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും എല്ലാ ജില്ലകളിലേക്കും അയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇവര്‍ ചര്‍ച്ചകള്‍ വിളിച്ചുകൂട്ടി ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും- മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ 23 ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലെ പൊതുജന സമ്പര്‍ക്ക പരിപാടി കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്റി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആയിരങ്ങളാണെത്തിയത്. 21 കൗണ്ടറുകളിലായി 2721 പരാതികളിലാണ് തീര്‍പ്പുകല്പിക്കുന്നത്. ഓരോ വകുപ്പിനും പ്രത്യേകം കൗണ്ടറുകള്‍ക്ക് പുറമെ അഞ്ച് ജനറല്‍ കൗണ്ടറുകളുമുണ്ട്.












Click it and Unblock the Notifications