കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് തള്ളാനാവില്ല: കോടതി
കോഴിക്കോട്: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ അഴിമതിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കസബ പൊലീസ് നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി.
കേസില്‍ പുനരന്വേഷണം നടത്താനും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സ് പ്രത്യേക ജഡ്ജി എം. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ നവംബര്‍ 23 ചൊവ്വാഴ്ച ഉത്തരവായി.
കുഞ്ഞാലിക്കുട്ടിക്ക് പുറമെ മുന്‍ കോഴിക്കോട് മേയര്‍ അമിതാഭ്കാന്ത്, മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ടി. കെ. രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയതും അധികാരസ്ഥാനങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടനിര്‍മാണത്തിന് അനുമതി കൊടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ഐസ്ക്രീം പെണ്‍വാണിഭ കേസുമായി ബന്ധമുള്ള ഒരാള്‍ക്കാണ് സഹായം ചെയ്തുകൊടുത്തത്.












Click it and Unblock the Notifications