കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഐസ്ക്രീം കേസില്‍ ആരോപണവിധേയനായ പി.കെ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നു നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തു നല്‍കി.
യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികളുടെ അനൗപചാരിക യോഗത്തിലുണ്ടായ അഭിപ്രായത്തെ തുടര്‍ന്നാണ് ഈ നടപടി.
ജനസമ്പര്‍ക്കപരിപാടിയും മറ്റുമായി ഗവണ്‍മെന്റ് മുന്നിട്ടിറങ്ങുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗവണ്‍മെന്റിന്റെ പ്രതിഛായക്കു മങ്ങലേല്‍പ്പിക്കുമെന്നും ഒരു വ്യക്തിക്കെതിരെയുള്ള ആരോപണം സമുദായവല്‍ക്കരിക്കുന്നത് അപകടകരമാണെന്നും കത്തില്‍ പറയുന്നു.
കുഞ്ഞാലിക്കുട്ടി സംഭവം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം വിളിച്ചുചേര്‍ക്കണമെന്ന് വി.എം സുധീരന്‍ എ.എല്‍.എ ആവശ്യപ്പെട്ടതിനു തൊട്ടുപിറകെയുള്ള യൂത്ത്കോണ്‍ഗ്രസ് നീക്കം പാര്‍ട്ടിക്കുള്ളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നുവെന്നതിനു തെളിവാണ്.












Click it and Unblock the Notifications