Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചുവരാന്‍ ആന്റണിക്ക് മോഹമുണ്ടാവില്ല: മാണി

കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചുവരുന്നതിനെ പറ്റി എ. കെ. ആന്റണി മനസില്‍ പോലും വിചാരിച്ചുകാണില്ലെന്ന് മന്ത്രി കെ. എം. മാണി പറഞ്ഞു.

യുഡിഎഫിനെ രക്ഷിക്കാന്‍ ആന്റണി തിരിച്ചുവരണമെന്ന ടി. എം. ജേക്കബിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാണി.

മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ വിഭ്രാന്തിയാണ് ജേക്കബിന്. മുന്നണിയില്‍ നിന്നുകൊണ്ട് മുന്നണിക്ക് ചേരാത്തത് പറയുകയാണ് ജേക്കബ്. മുന്നണിയോടും സര്‍ക്കാരിനോടുമുള്ള കടമകള്‍ പാലിക്കാത്തതുകൊണ്ടാണ് ജേക്കബിന് മന്ത്രിസ്ഥാനം നല്‍കാതിരുന്നത്.

ഐസ്ക്രീം പാര്‍ലര്‍ കേസ് സംബന്ധിച്ച തന്റെ പാര്‍ട്ടിയുടെ അഭിപ്രായം യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കും. കേസില്‍ നിയമം നടപ്പിലാകണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെയും നിലപാട്. ഐസ്ക്രീം കേസ് പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും രണ്ടു സ്വരത്തില്‍ സംസാരിക്കരുതായിരുന്നു.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് യുഡിഎഫ് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് അതേ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+