വാഹന പണിമുടക്ക് ബുധനാഴ്ച
തിരുവനന്തപുരം: ഇന്ധനവിലയില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള 12 മണിക്കൂര്‍ സംയുക്ത വാഹനപണിമുടക്ക് നവംബര്‍ 24 ബുധനാഴ്ച രാവിലെ ആറുമണിക്കു തുടങ്ങും.
ടാക്സി, ഓട്ടോറിക്ഷ, ടെമ്പോ, ട്രക്ക് തുടങ്ങിയ എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പനനികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും പണിമുടക്കിനാഹ്വാനം നല്‍കിയിട്ടുണ്ട്.
സ്വകാര്യവാഹനങ്ങളേയും ട്രാന്‍സ്പോര്‍ട്ട് ബസുകളേയും അവശ്യസര്‍വീസുകളെയും പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന തൊഴിലാളി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ ഇളമനം കരീം അറിയിച്ചു.
വാഹനപണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ കെ.പി സോമരാജന്‍ അറിയിച്ചു.
സ്വകാര്യ ബസ് പണിമുടക്കൊഴിവാക്കാനായി വിവിധ യൂണിയന്‍ നേതാക്കളുമായി ട്രാന്‍സ്പോര്‍ട്ട് വകുപ്പു മന്ത്രി എന്‍. ശക്തന്‍ ബുധനാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. സംയുക്തമോട്ടോര്‍ പണിമുടക്കില്‍ നിന്നു പിന്‍തിരിയണമെന്ന് മന്ത്രി യൂണിയനുകളോടഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications