കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭന ജയചന്ദ്രനെ സന്ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തനിനിറം ലേഖകന്‍ ആര്‍. ജയചന്ദ്രനെ ശോഭന ജോര്‍ജ് എം.എല്‍.എ സന്ദര്‍ശിച്ചു. നവമ്പര്‍ 23 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആശുപത്രിയിലെത്തിയ ശോഭന ഒരു മണിക്കൂറോളം ചെലവഴിച്ചു.

ടൂറിസം മന്ത്രി കെ.വി. തോമസിന് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച കേസിലെ നാലാം പ്രതിയാണ് ജയചന്ദ്രന്‍. കേസില്‍ ശോഭനാ ജോര്‍ജ് മൂന്നാം പ്രതിയാണ്. അതിനിടെ ജയചന്ദ്രനില്‍ നിന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൊഴിയെടുത്തു.

മ്യൂസിയം എ. എസ്. ഐ കുമാരസ്വാമിയുടെ നൃേത്വത്തിലുളള പൊലീസ് സംഘമാണ് ജയചന്ദ്രനില്‍ നിന്ന് മൊഴിയെടുത്തത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് ജയചന്ദ്രന്റെ ആരോപണം.

ഇതിനെ തുടര്‍ന്നാണ് പൊലീസ് ജയചന്ദ്രനനില്‍ നിന്ന് മൊഴിയെടുത്തത്. തങ്ങളെ അറിയിയ്ക്കാതെയാണ് പൊലീസ് മൊഴിയെടുത്തതെന്ന് ക്രൈം ബ്രാഞ്ച് എസ് പി നടരാജന്‍ പറഞ്ഞു. മൊഴിയുടെ പകര്‍പ്പ് വേണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ജയചന്ദ്രന്റെ മൊഴിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിങ്ങ് വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് തന്നെ മര്‍ദ്ദിച്ചുവെന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയചന്ദ്രന്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്രെ. ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലുള്ള വിവരം കിട്ടിയാല്‍ അതിനെക്കുറിച്ച് മൊഴിയെടുക്കാന്‍ പൊലീസിന് ബാദ്ധ്യതയുണ്ടെന്നാണ് മ്യൂസിയം പൊലീസിന്റെ നിലപാട്. ഇതിന് പരാതി വേണമെന്നില്ലെന്നും പൊലീസ് പറയുന്നു.

ജയചന്ദ്രന്‍ പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്ന് സബ് ഇന്‍സ്പക്ടര്‍ പറഞ്ഞു. ജയചന്ദ്രന്റെ മൊഴി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X