കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രഷറി നിയന്ത്രണത്തിന് താല്കാലിക ഇളവ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒരാഴ്ചയ്ക്ക് നിലവില്‍വന്ന ട്രഷറി നിയന്ത്രണം ഭാഗികമായി ഇളവ് ചെയ്തു. ധനമന്ത്രി കെ. ശങ്കരനാരായണനാണ് ഇത് അറിയിച്ചത്.

തൊഴിലില്ലായ്മ വേതനവും ക്ഷേമപെന്‍ഷനുമുള്‍പ്പെടെ 62 ഇനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ട്രഷറി നിയന്ത്രണമാണ് പിന്‍വലിച്ചത്. ഇളവ് ശനിയാഴ്ച പ്രബല്യത്തില്‍ വരും.

സാമ്പത്തികനില മെച്ചപ്പെട്ടതിനെതുടര്‍ന്നാണ് ഇത്.

പ്രകൃതി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജൂലൈ 31 വരെ പൂര്‍ത്തിയാക്കിയ ജോലിയുടെ ബില്ലുകള്‍, ക്ലാസ് 4 ജീവനക്കാരുടെ പെണ്‍കുട്ടികളുടെ വിവാഹ അഡ്വാന്‍സ്, പത്രപ്രവര്‍ത്തക പെന്‍ഷന്‍, എം.പി., എം.എല്‍.എ. വികസന പദ്ധതികളുടെ ടി.പി. അക്കൗണ്ടുകള്‍, സമ്പൂര്‍ണ ശുചിത്വ പരിപാടികളുടെ ചെക്കുകള്‍, പകര്‍ച്ചവ്യാധികളുടെ ബില്ലുകള്‍, പി.എഫില്‍നിന്നുള്ള 50,000 വരെയുള്ള ടെമ്പററി അഡ്വാന്‍സും എന്‍.ആര്‍.എ. ഒരു ലക്ഷം രൂപവരെയും ഭവനനി ര്‍മാണത്തിന് മൂന്ന് ലക്ഷംവരെയും പിന്‍വലിക്കാം. എന്നാല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനും വിവാഹങ്ങള്‍ക്കും പരിധിയില്ലാതെ പിന്‍വലിക്കാം.

ഒക്ടോബര്‍ 31 വരെ പുഞ്ച സബ്സിഡിയുടെ ബില്ലുകളും ചെക്കുകളും വാഷിംഗ് അലവന്‍സുകളും ശുചീകരണ ചെലവുകളും, കാന്‍സര്‍ കെയര്‍ സെന്ററിന്റെ പി.ഡി. ചെക്കുകളും, യാത്രപ്പടി, ടെര്‍മിനല്‍ സറണ്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും, ഓര്‍ഫനേജ് ഗ്രാന്റ്, കോടതി ഉത്തരവ് മുഖേനുള്ള പിന്‍വലിക്കലുകള്‍, എല്‍.സി. ചെക്കുകള്‍, ടെലിഫോണ്‍, ഇലക്ട്രിസിറ്റി ചാര്‍ജുകള്‍, പലിശരഹിതമായ മെഡിക്കല്‍ അഡ്വാന്‍സുകള്‍, ക്ഷേമ പെന്‍ഷനുകളും തൊഴിലില്ലായ്മ വേതനവും, പീഡിത വ്യവസായ യൂണിറ്റുകള്‍ക്ക് എക്സ് ഗ്രേഷ്യയും മറ്റ് അലവന്‍സുകളും, നാഷണല്‍ സേവിംഗ്സ് ഏജന്റുമാര്‍ക്കുള്ള ഇന്‍സെന്റീവ്, ടി.ബി., കാന്‍സര്‍ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം, ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ബെനിഫിഷ്യറി കമ്മിറ്റി കണ്‍വീനര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ചെക്കുകള്‍, ഭദ്രതാ ഡെപ്പോസിറ്റ് സ്കീം, പുനരധിവാസ ഭവന പദ്ധതിയും കൈരളി ഭവന പദ്ധതിയും, ഇന്‍ഷ്വറന്‍സ് ക്ലൈമുകള്‍, പണം നല്‍കാവുന്ന ഇനങ്ങളുടെ വിശദമായ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X