സ്വാശ്രയ കോളെജുകളില്‍ പകുതി സീറ്റ് ഉടമസ്ഥര്‍ക്ക്
തിരുവനന്തപുരം: ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പകുതി സീറ്റുകള്‍ മാനേജ്മെന്റുകള്‍ക്കു നല്‍കാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബാക്കി പകുതി സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തിലായിരിയ്ക്കും പ്രവേശനം.
സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമായിരിയ്ക്കും.
കേരളത്തിലെ പ്രത്യേക സാമൂഹിക സാഹചര്യം പരിഗണിച്ചാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വിവേചനം പാടില്ലെന്ന് യു.ഡി.എഫ് തീരുമാനിച്ചതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്വാശ്രയ കോളെജുകളിലെ പ്രവേശനം സംബന്ധിച്ച ചില കാര്യങ്ങളില്‍ സുപ്രിം കോടതി ഇനിയും തീര്‍പ്പെടുക്കേണ്ടതുണ്ട്. ആ ഉത്തരവുകള്‍ വന്നുകഴിഞ്ഞാല്‍ പ്രവേശന രീതിയില്‍ വേണ്ട മാറ്റം വരുത്തും. സ്വാശ്രയ കോളജുകളിലെ ഫീസും മറ്റും നിശ്ചയിക്കുന്നതില്‍ മാനേജ്മെന്റുകള്‍ക്കു ഒരു പരിധി വരെ സ്വാതന്ത്യ്രം അനുവദിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനത്തോടെ മാനേജ്മെന്റുകള്‍ സഹകരിക്കുമെന്ന് ഐക്യ മുന്നണി കരുതുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അവരും അംഗീകരിക്കും. മന്ത്രിസഭാ ഉപസമിതി ഇതു സംബന്ധിച്ചു മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications