കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസുന്ദരി മത്സരം ലണ്ടനിലേയ്ക്ക് മാറ്റി

  • By Staff
Google Oneindia Malayalam News

ലാഗോസ്: പ്രതിഷേധം കാരണം ലോകസുന്ദരി മത്സരം നൈജീരിയയില്‍ നിന്ന് മാറ്റി. ലോക സുന്ദരി മത്സരം ലണ്ടനിലായിരിയ്ക്കും നടത്തുക.

മത്സരത്തിനെതിരെ ഉണ്ടായ കലാപത്തില്‍ 100 ലേറെപേര്‍ മരിച്ചതിനെ തുടര്‍ന്നാണിത്. ലോക സുന്ദരി മത്സരം നതാ പ്രദര്‍ശനമാണെന്നും മറ്റും വിശദീകരിയ്ക്കുന്ന ലേഖനം നൈജീരിയയിലെ ഒരു പത്രത്തില്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നൈജീരിയയില്‍ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ കലാപമുണ്ടായത്.

ഇരുവിഭാഗക്കാരും ആരാധനാലയങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തു. ഡിസംബര്‍ ഏഴിനാണ് നൈജീരീയയുടെ തലസ്ഥാനമായ അബൂജയില്‍ മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. മത്സരത്തിനെതിരെ രാജ്യത്തെ മുസ്ലിം മത വിശ്വാസികളാണ് രംഗത്ത് വന്നിരിയ്ക്കുന്നത്. ദിസ് ഡെ എന്ന ദിനപ്പത്രമാണ് പ്രവാചകന്‍ നബിയേയും ലോക സുന്ദരി മത്സരത്തേയും ബന്ധപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്തിയത്. യുവാക്കള്‍ പത്രമോഫീസ് കത്തിച്ചിരുന്നു.

സുന്ദരി മത്സരം നിരോധിയ്ക്കണമെന്ന് നൈജീരിയന്‍ പ്രസിഡണ്ട് ഒബ്സിന്‍ ജോയോട് മുസ്ലിം മത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X