സര്‍ദാരി ഭൂട്ടോക്ക് ജാമ്യം
ലാഹോര്‍: പാക് മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് ആസിഫ് സര്‍ദാരിക്ക് പാക് സുപ്രീംകോടതി ജാമ്യമനുവദിച്ചു.
അഴിമതിക്കേസിലും കൊലപാതക ഗൂഢാലോചനക്കേസിലും ശിക്ഷിക്കപ്പെട്ട് 1996 മുതല്‍ ജയിലില്‍ കഴിയുന്ന സര്‍ദാരിക്ക് ഒരു കോടി രൂപയുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.തന്റെ മോചനം ജനാധിപത്യത്തിന്റേയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും വിജയമായി സര്‍ദാരി വിശേഷിപ്പിച്ചു.
സര്‍ദാരിയുടെ ജാമ്യത്തില്‍ സന്തോഷം പ്രകടിപ്പിച്ച ബേനസീര്‍ ഭൂട്ടോ തനിക്ക് പാകിസ്ഥാനിലേക്കു തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.രണ്ടു തവണ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ ഗവണ്‍മെന്റ് അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു.
വിവരസാങ്കേതികവകുപ്പു മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദും സര്‍ദാരിക്ക് ജാമ്യം ലഭിച്ച നടപടിയെ സ്വാഗതം ചെയ്തു.












Click it and Unblock the Notifications