കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കം: അനില്‍ അംബാനിക്ക് മൗനം

  • By Staff
Google Oneindia Malayalam News

മുംബൈ: കമ്പനി ഉടമസ്ഥതാവകാശത്തെക്കുറിച്ച് റിലയന്‍സ് വൈസ്ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മൗനം നിക്ഷേപകരെ ആശങ്കയിലാക്കുന്നു.

താനും സഹോദരനുമായി പ്രശ്നങ്ങളില്ലെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി പ്രസ്താവനയിറക്കിയെങ്കിലും അനിലിന്റെ മൗനം വിവാദത്തിന് ആക്കം കൂട്ടുന്നു. 80,000കോടിയുടെ ആസ്തിയുള്ള റിലയന്‍സ് ഗ്രൂപ്പിന് വൈസ്ചെയര്‍മാന്റെ നിലപാട് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രശ്നത്തെക്കുറിച്ച് ഇരു സഹോദരരും സംയുക്തമായി പ്രസ്താവനയിറക്കുകയാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമെന്ന് സ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് അഭിപ്രായമുണ്ട്.

അമ്മ കോകിലാബഹനുമായി ചര്‍ച്ച ചെയ്ത ശേഷം ഉടമസ്ഥതാവകാശത്തെക്കുറിച്ച് അനില്‍ അംബാനി പ്രസ്താവനയിറക്കുമെന്നാണു കരുതുന്നത്. അടുത്ത 48 മണിയ്ക്കൂറിനുള്ളില്‍ താന്‍ പ്രതികരിയ്ക്കുമെന്ന് അനില്‍ നവംബര്‍ 22 ന് വൈകീട്ട് പറഞ്ഞിരുന്നതാണ്.

മുകേഷ് അംബാനി കഴിഞ്ഞയാഴ്ച ഒരു സ്വകാര്യ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സഹോദരനുമായി സ്വത്തുതര്‍ക്കമുണ്ടെന്ന കാര്യം തുറന്നുപറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം റിലയന്‍സില്‍ പ്രശ്നങ്ങളില്ലെന്നു പ്രസ്താവിച്ചെങ്കിലും 1977 മുതല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും നിയമോപദേഷ്ടാവുമായ എം.എല്‍ ഭക്ത പെട്ടെന്നു രാജി വച്ചത് മുകേഷ് അംബാനി കമ്പനിഡയറക്ടര്‍ ബോര്‍ഡ് പുനക്രമീകരിക്കാന്‍ പോകുന്നെന്ന വാദങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X