കാഞ്ചി ശങ്കരാചാര്യര്‍ വീണ്ടും അറസ്റില്‍
ചെന്നൈ: കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയെ മറ്റൊരു കേസില്‍ തമിഴ്നാട് പൊലീസ് വീണ്ടും അറസ്റ് ചെയ്തു.
കാഞ്ചി മഠത്തിലെ മുന്‍ജീവനക്കാരനായിരുന്ന രാധാകൃഷ്ണനും ഭാര്യക്കുമെതിരെ രണ്ട് വര്‍ഷം മുമ്പ് വധശ്രമം നടത്തിയ കേസിലാണ് കാഞ്ചി ശങ്കരാചാര്യര്‍ വീണ്ടും അറസ്റിലായത്. രണ്ട് പേര്‍ക്കുമെതിരെ ഒരു സംഘം ഗുണ്ടകള്‍ ആക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്.
ശങ്കരാചാര്യരുടെ രണ്ടാഴ്ചത്തെ റിമാന്റ് കാലാവധി വെള്ളിയാഴ്ച തീരാനിരിക്കെയാണ് പൊലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ് ചെയ്തത്. വധശ്രമക്കേസില്‍ ശങ്കരാചാര്യരുടെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
കേസന്വേഷണത്തിന്റെ ചുമലത വഹിക്കുന്ന പൊലീസുദ്യോഗസ്ഥന് ശങ്കരാചാര്യരെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെന്നു കണ്ട് അറസ്റ് വിവരം ധരിപ്പിക്കുകയായിരുന്നു.
2002 സപ്തംബര്‍ 20ന് ആണ് രാധാകൃഷ്ണനും ഭാര്യയും വീട്ടില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ഇരുവര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.












Click it and Unblock the Notifications