കശ്മീര്‍ മന്ത്രി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഗ്രാമവികസനമന്ത്രി പീര്‍സാദ മുഹമ്മദ് സയിദ് തീവ്രവാദി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
നവംബര്‍ 23 ശനിയാഴ്ച വൈകീട്ട് തന്റെ മണ്ഡലമായ കോകര്‍നാഗിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. നിരയായി പോവുന്ന വാഹനങ്ങള്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ മന്ത്രിക്ക് പരിക്കേറ്റില്ല.
ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഒരു മന്ത്രിക്ക് നേരെ ആക്രമണം നടക്കുന്നത്.
മന്ത്രിയെ അനുഗമിക്കുകയായിരുന്ന വാഹനത്തിലെ മൂന്ന് പൊലീസുകാര്‍ പുറത്തേക്ക് ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റു.
ലെഷ്കാര്‍ ഇ തോയിബയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-നസ്റീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications