പാചകവാതക വില മാസം തോറും കൂട്ടില്ല
ദില്ലി: പാചക വാതക വില മാസംതോറും അഞ്ചുരൂപ വീതം കൂട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.നേരത്തെ എല്ലാമാസവും അഞ്ച് രൂപ വീതം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് നവംബര്‍ 24 ബുധനാഴ്ച യോഗം ചേര്‍ന്ന് ഇത് തീരുമാനിച്ചത്. യോഗത്തിന് ശേഷം പെട്രോളിയം വകുപ്പ് മന്ത്രി മണിശങ്കരയ്യരാണ് ഇത് അറിയിച്ചത്.
ബുധനാഴ്ച രാവിലെ നടന്ന യു.പി.എ. ഏകോപന സമിതതി യോഗത്തില്‍ പാചകവാതകത്തിന്റേയും ഡിസലിന്റേയും കൂട്ടിയ വില കുറയ്ക്കണമെന്ന് ഇടതുപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications