കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊളത്തൂര്‍ മണിയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മന്ത്രി എച്ച്. നാഗപ്പയെ മോചിപ്പിക്കുന്നതിന് വീരപ്പനുമായി സന്ധി സംഭാഷണം നടത്തുന്നതിന് കൊളത്തൂര്‍ മണിയെ തന്നെ ദൂതനായി അയയ്ക്കും. അതിനായി കൊളത്തൂര്‍ മണിയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

12 ദിവസങ്ങള്‍ക്കുള്ളില്‍ മണിയെ ദൂതനായി അയച്ചില്ലെങ്കില്‍ നാഗപ്പയെ വധിക്കുമെന്ന് വീരപ്പന്‍ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് മണിയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ അടിയന്തിര മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

നവംബര്‍ 23 ശനിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മണിയെ തന്നെ ദൂതനായി അയയ്ക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

മണിയുടെ പേരില്‍ അഞ്ച് കേസുകളാണ് നിലവിലുള്ളത്. മൂന്നെണ്ണം ഹൈക്കോടതിയിലും രണ്ടെണ്ണം കീഴ്കോടതിയിലുമാണ്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് മണിയ്ക്ക് ജാമ്യം കിട്ടിയിട്ടുള്ളത്. കേസുകള്‍ പിന്‍വലിക്കുന്നതിന് നിയമതടസമൊന്നുമില്ലെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി കാഗോഡ് തിമ്മപ്പ പറഞ്ഞു. എന്നാല്‍ എല്ലാം കോടതി ജാമ്യം അനുവദിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും തിമ്മപ്പ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X