രാജി വെങ്കിടസ്വാമി പുന:പരിശോധിച്ചേക്കും
ദില്ലി: തെഹല്‍ക വെളിപ്പെടുത്തിയ കുംഭകോണത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്‍ സ്ഥാനത്തു നിന്നുള്ള രാജി പുന:പരിശോധിക്കാന്‍ തയ്യാറായേക്കുമെന്ന് ജസ്റിസ് വെങ്കിടസ്വാമി സൂചിപ്പിച്ചു.
തെഹല്‍ക കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു തീരുമാനം സ്വീകരിക്കുന്നത് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതികരണത്തെ അടിസ്ഥാനമാക്കിയാവുമെന്ന് വെങ്കിടസ്വാമി വ്യക്തമാക്കി.
ധനമന്ത്രാലയത്തില്‍ കസ്റംസ്, എക്സൈസ് കേസുകള്‍ കൈകാര്യം ചെയ്യുന്ന അതോറിറ്റിയുടെ ചെയര്‍മാനായി നിയമിതനായതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്നാണ് വെങ്കിടസ്വാമി കമ്മിഷന്‍ സ്ഥാനം രാജിവെച്ചത്. നവംബര്‍ 23 ശനിയാഴ്ച വെങ്കിടസ്വാമി രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കി. അതോറിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും വെങ്കിടസ്വാമി രാജിവെച്ചു.
തെഹല്‍ക അന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെങ്കിലും പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുടര്‍ന്നാണ് താന്‍ രാജിവെച്ചതെന്ന് വെങ്കിടസ്വാമി പറഞ്ഞു.
അറ്റോണി ജനറല്‍ സോളി സൊറാബ്ജി നവംബര്‍ 24 ഞായറാഴ്ച വെങ്കിടസ്വാമിയെ സന്ദര്‍ശിച്ചേക്കും.












Click it and Unblock the Notifications