കരിപ്പൂരില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ കൂടി
കരിപ്പൂര്‍: എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്നും ഗള്‍ഫിലേക്ക് രണ്ട് വിമാന സര്‍വീസുകള്‍ കൂടിയാരംഭിക്കുന്നു. ദമാമിലേക്കും ദോഹ വഴി ബഹ്റിനിലേക്കുമാണ് വിമാന സര്‍വീസ് തുടങ്ങുന്നത്.
ഡിസംബര്‍ മൂന്ന് മുതലാണ് ദമാമിലേക്കുള്ള സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ചൊവാഴ്ചയും രാവിലെ എട്ട് മണിയ്ക്ക് വിമാനം പുറപ്പെടും.
ദോഹ വഴി ബഹ്റിനിലേക്കുള്ള സര്‍വീസ് ഡിസംബര്‍ 17 മുതലാണ് ആരംഭിക്കുന്നത്. എല്ലാ ചൊവാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിമാനം പുറപ്പെടും.
എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം ഇതോടെ 20 ആയി.












Click it and Unblock the Notifications