കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് യോഗം ഐ ഗ്രൂപ്പ് ബഹിഷ്കരിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നവംബര്‍ 24 ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് തുടങ്ങുന്ന ഐക്യമുന്നണി ഉന്നതാധികാര സമിതി യോഗം ഐ ഗ്രൂപ്പ് ബഹിഷ്കരിക്കും.

തങ്ങളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. കഴിഞ്ഞ ഐക്യമുന്നണി യോഗത്തില്‍ കെ. കരുണാകരനും കെ. മുരളീധരനും പങ്കെടുത്തിരുന്നില്ല.

ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്റെ വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം ചേരുന്നത്. ബുധനാഴ്ചത്തെ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ടെങ്കിലും പ്രശ്നം ആര് ഉന്നയിക്കുമെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

പ്രശ്നം ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമേ ചര്‍ച്ച ചെയ്യുകയുള്ളൂ എന്നാണ് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം), ജെഎസ്എസ്, സിഎംപി എന്നീ പാര്‍ട്ടികളില്‍ നിന്നാരും പ്രശ്നം ഉന്നയിക്കാന്‍ സാധ്യതയില്ല. അതിനാല്‍ പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ ഉന്നയിക്കുകയാണെങ്കില്‍ മാത്രമേ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ളൂവെന്ന് വ്യക്തം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X