കിളിരൂര്‍: ജാമ്യാപേക്ഷ തള്ളി
കോട്ടയം: കിളിരൂര്‍ പീഡനക്കേസിലെ ഏഴാംപ്രതി സോമനാഥന്‍, എട്ടാംപ്രതി കളക്ടര്‍ ലത്തീഫ് എന്നിവരുടെ ജാമ്യാപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.ഡി രാജന്‍ തള്ളി.
കേസ് ഡയറിയില്‍ നിന്നും മെഡിക്കല്‍ കേസ് ഷീറ്റുകള്‍ കാണാതെ പോയതിനെ സംബന്ധിച്ച പ്രോസിക്യൂഷനെയോ അന്വേഷണസംഘത്തെയോ കുററപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും കോടതി നിരാകരിച്ചു. ഇക്കാര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കെതിരെയു കോടതി പരാമര്‍ശിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
കേസന്വേഷണം നടക്കുന്നതിനാല്‍ കുറ്റാരോപിതരായവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കി പൊതുജനാഭിപ്രായം മാനിച്ച് ജാമ്യാപേക്ഷ തള്ളിക്കളയുകയാണെന്ന് ജഡ്ജി അറിയിച്ചു.
കേസ് ഡയറി സംബന്ധിച്ച് കോടതി വിമര്‍ശിച്ചിട്ടില്ലെന്നും ഡയറിയിലെ ചില കാര്യങ്ങള്‍ക്ക് വിശദീകരണം ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.












Click it and Unblock the Notifications