കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി കേസ്: കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനോട് അനുബന്ധിച്ചുള്ള അഴിമതിക്കേസില്‍ നിന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വിജിലന്‍സ് കോടതി ഒഴിവാക്കി.

അതേ സമയം കേസിലെ പ്രതികളായ മറ്റ് നാല് പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് പ്രത്യേക വിജിലന്‍സ് ജഡ്ജി എം. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

കോഴിക്കോട് മുന്‍ കളക്ടര്‍ അമിതാഭ് കാന്ത്, നഗരസഭാ സെക്രട്ടറി ടി. കെ. രവീന്ദ്രന്‍, മുന്‍ മേയര്‍ ഒ. രാജഗോപാല്‍, വ്യാപാര പ്രമുഖന്‍ പി. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി.

അഴിമതിക്കേസ് തള്ളണമെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷമാണ് വിജിലന്‍സ് കോടതി കേസില്‍ നിന്ന് അഞ്ചാം പ്രതിയായ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡില്‍ കെട്ടിട നിര്‍മാണ ചട്ടം മറികടന്ന് 18 നില കെട്ടിടത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്.

കെട്ടിടത്തിന് അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ചില ഭാഗങ്ങള്‍ മഷി കൊണ്ട് തിരുത്തി അനധികൃതമായി അനുമതി നല്‍കിയെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം. എന്നാല്‍ ഉത്തരവില്‍ മന്ത്രിയോ മന്ത്രി ചുമതലപ്പെടുത്തിയ ഉദ്യോസസ്ഥരോ ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍ കള്ളരേഖ ചമയ്ക്കല്‍ എന്ന കുറ്റം മന്ത്രിക്കെതിരെ നിലനില്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ ഈ കേസില്‍ മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഹൈക്കോടതി തള്ളിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X