മോട്ടോര്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചില്ല
തിരുവനന്തപുരം: മോട്ടോര്‍ ജീവനക്കാരുടെ സംയുക്ത കൗണ്‍സില്‍ നവംബര്‍ 24 ബുധനാഴ്ച നടത്തുന്ന മോട്ടോര്‍ ബന്ദ് തെക്കന്‍ ജില്ലകളില്‍ ജനജീവിതത്തെ ബാധിച്ചില്ല.
തെക്കന്‍ ജില്ലകളില്‍ സ്വകാര്യ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങാത്തത്. ടാക്സികളും ഓട്ടോകളും ഓടുന്നുണ്ട്. കൊച്ചിയിലും ജനജീവിതത്തെ മോട്ടോര്‍ ബന്ദ് കാര്യമായി ബാധിച്ചില്ല. വടക്കന്‍ ജില്ലകളില്‍ ടാക്സികളും ഓട്ടോകളും ബന്ദില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് എല്ലായിടത്തും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ലെങ്കിലും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ തുറന്നുപ്രവര്‍ത്തിച്ചു.
നിരത്തിലിറങ്ങുന്ന വാഹനങ്ങളെ തടയരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംയുക്ത സമര സമിതി അറിയിച്ചു.












Click it and Unblock the Notifications