പൊലീസ് നയത്തില്‍ തെറ്റില്ലെന്ന് മുരളി
കോഴിക്കോട്: പൊലീസ് നയത്തില്‍ ഐ ഗ്രൂപ്പിന്റെ നിലപാടിനെതിരെ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പരസ്യമായി രംഗത്ത്. പൊലീസ് നയത്തിനെതിരെ ഐ ഗ്രൂപ്പ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് മുരളി പൊലീസ് നയത്തെ ന്യായീകരിച്ചത്.
യു ഡി എഫ് സര്‍ക്കാരിന്റെ പൊലീസ് നയത്തില്‍ തെറ്റായൊന്നുമില്ലെന്ന് മുരളി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്തുന്നതിലൂടെ ചിലര്‍ സര്‍ക്കാരിന് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ അത് പൊലീസ് നയത്തിന്റെ ദോഷമല്ലെന്നും മുരളി പറഞ്ഞു.
പുതിയ പൊലീസ് നയം നിലവില്‍ വന്ന ശേഷം സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ മൊത്തത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞത് ഇതിന് തെളിവാണ്.
മേഴ്സി രവി എം എല്‍ എ ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ ഒരു പൊലീസുകാരന്‍ കാര്‍ തടഞ്ഞ സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications