ഏകീകൃത സര്‍വകലാശാലാ ബില്‍ പിന്‍വലിക്കും
തിരു: ഏകീകൃത സര്‍വകലാശാല ബില്‍ പിന്വലിയ്ക്കാന സര്‍ക്കാര്‍ തീരുമാനിച്ചു. നവംബര്‍ 24 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് തീരുമാനിച്ചത്.
ഏകീകൃത സര്‍വകലാശാല ബില്‍ കൊണ്ടുവരുന്നതിനെതിരെ സര്‍വകലാശാലാ ജീവനക്കാരും പ്രതിപക്ഷ കക്ഷികളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ശക്തമായ എതിര്‍പ്പും വിമര്‍ശനങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റോഡ് സുരക്ഷാ ബില്ലിന് മന്ത്രിസഭഅംഗീകാരം നല്കി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ഏകീകരിക്കുന്നതിനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്ക് സഹായം നകുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ബില്‍. കണ്ണൂരില്‍ ബിഒടി അടിസ്ഥാനത്തില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ഉയിച്ചാല്‍ അവപരിഗണിക്കാന് മന്ത്രി സഭ തത്വത്തില്‍ തീരുമാനിച്ചു.
കണ്ണൂരിലെ മാപ്പിളാ ബേയില്‍ പൊലീസ് ടവര്നിര്മിക്കാന് 4,09,500 രൂപ അനുവദിച്ചു. ഏഴിമല അക്കാദമിക്ക് സ്ഥലംനകിയവര്ക്കുള്ള നഷ്ടപരിഹാരംസംബന്ധിച്ച് കെട്ടികിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ തലശേരി സ്പെഷല്‍ തഹസില്‍ ദാരുടെ നേതൃത്വത്തില്‍ പയ്യൂരില്‍ ഒരു വര്‍ഷത്തേക്ക് പ്രത്യേക യൂണിറ്റ് ഏര്‍പ്പെടുത്തും.












Click it and Unblock the Notifications