Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ്: ആറു ഡയറക്ടര്‍മാര്‍ രാജി വച്ചു

മുംബൈ:ഉടമസ്ഥാവകാശതര്‍ക്കത്തിനിടെ അനില്‍ അംബാനി മേല്‍നോട്ടം വഹിച്ചിരുന്ന റിലയന്‍സ് എനര്‍ജി ഗ്രൂപ്പില്‍ നിന്ന് ആറു ഡയറക്ടര്‍മാര്‍ രാജിവച്ചു. ഇതെത്തുടര്‍ന്ന് മുംബൈ ഓഹരിസൂചിക കുത്തനെ ഇടിഞ്ഞു.

എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സതീഷ് സേട്ട്, എസ്.സി ഗുപ്ത, ജെ.പി ചാല്‍സാനി, കെ.എം മങ്കട്, പ്രൊഫ.ജെ രാമചന്ദ്രന്‍, അമിതാഭ് തുടങ്ങിയവരാണ് രാജിവച്ചത്.രാജിക്കുള്ള കാരണങ്ങള്‍ വിശദമാക്കിയിട്ടില്ലെങ്കിലും റിലയന്‍സിന്റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള അംബാനി സഹോദരന്മാരുടെ തര്‍ക്കത്തിന്റെ പിന്‍തുടര്‍ച്ചയാണിതെന്നു കരുതുന്നു.

രാജിവച്ചവരില്‍ മങ്കട്, ചല്‍സാനി, ഗുപ്ത എന്നിവര്‍ കമ്പനിയുടെ ഫിനാന്‍സ്, ഓപ്പറേഷന്‍സ്, ബിസിനസ് ഡെവലപ്മെന്റ് മേഖലകളിലെ ഡയറക്ടര്‍മാരാണ്.

തങ്ങളുടെ പിതാവ് ധീരുഭായ് അംബാനിയുടെ സമയത്തു തന്നെ ഉടമസ്ഥതാകാര്യങ്ങളെക്കുറിച്ച് തീരുമാനിച്ചുകഴിഞ്ഞിരുന്നെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നെങ്കിലും കമ്പനിയുടെ കാര്യത്തില്‍ അവസാനവാക്ക് തന്റേതാണെന്നു കാണിച്ച് കമ്പനിയിലെ 80,000 ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം ഇമെയില്‍ സന്ദേശമയച്ചത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.

ഇതെക്കുറിച്ച് അനില്‍ അംബാനി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

രാജിവാര്‍ത്തപുറത്തു വന്നതോടെ 6081.74 എന്ന നിലയില്‍ ആരംഭിച്ച ഓഹരിസൂചിക 67 ശതമാനമിടിഞ്ഞ് 6014.98ആയി. റിലയന്‍സ് ഓഹരികളുടെ വില 589ല്‍ നിന്നും 548 ആയി കുറഞ്ഞത് നിക്ഷേപകരെ ആശങ്കയിലാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+