കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്രിമ മണല്‍ പ്ലാന്റ് അങ്കമാലിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: അങ്കമാലിക്കടുത്ത് ചുള്ളിയില്‍ നവംബര്‍ 26 വെള്ളിയാഴ്ച കൃത്രിമ മണല്‍ ഉത്പാദന പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും.

ദിവസം 10 കോടി മണല്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് 10 കോടി രൂപ ചെലവിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. തിരുവല്ലയിലെ പിഒഎബിഎസ് ഗ്രാനൈറ്റ് പ്രൊഡക്ട്സ് ലിമിറ്റഡ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന്റെ സാങ്കേതിക സഹായത്തോടെയാണ് കൃത്രിമ മണല്‍ ഉത്പാദിപ്പിക്കുന്നത്.

കൃത്രിമ മണല്‍ പുഴമണലിന് പകരം വയ്ക്കാനാവുമെന്ന് പിഒഎബിഎസ് ഗ്രാനൈറ്റ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കടുപ്പമുള്ള ഗ്രാനൈറ്റുകളില്‍ നിന്നാണ് അത്യാധുനിക നിര്‍മാണ പ്രക്രിയയിലൂടെ മണലുണ്ടാക്കുന്നത്. കൃത്രിമ മണല്‍ ഉപയോഗിക്കുമ്പോള്‍ സിമന്റും വെള്ളവും തൊഴില്‍ശേഷിയുമൊക്കെ താരതമ്യേന കുറഞ്ഞ തോതില്‍ ഉപയോഗിച്ചാല്‍ മതിയാവുമെന്ന് ജോസഫ് ജേക്കബ് പറഞ്ഞു.

പിഒഎബിഎസ് ഗ്രാനൈറ്റിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ പ്ലാന്റാണിത്. ദിവസം 500 ടണ്‍ മണല്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ഒരു പ്ലാന്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X