ഇന്‍ഫോസിസ് ഭൂമി കവരുന്നുവെന്ന്
ദില്ലി: കര്‍ഷകരുടെ ഭൂമി ഇന്‍ഫോസിസ് കവര്‍ന്നെടുക്കുന്നുവെന്ന് ആരോപണം. ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത കര്‍ണ്ണാടകയില്‍ നിന്നുള്ള പഞ്ചായത്തംഗമാണ് ഇന്‍ഫോസിസിനെതിരെ ആരോപണം ഉയര്‍ത്തിയത്.
ചെറുകിട കര്‍ഷകരുടെ ഏക്കറുകണക്കായ വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഇന്‍ഫോസിസ് കവര്‍ന്നെടുത്തുവെന്നാണ് ബാംഗ്ലൂരിലെ ബെല്ലാന്‍ഡൂര്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെ. ജഗന്നാഥിന്റെ ആരോപണം. അതേ സമയം ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി ഈ ആരോപണം നിഷേധിച്ചു.
ബെലന്‍ഡൂര്‍ തടാകത്തില്‍ നിന്നും നീരൊഴുക്കുള്ള കോടികള്‍ വിലമതിക്കുന്ന വെള്ളക്കെട്ടുള്ള ഭൂമി ഇന്‍ഫോസിസ് കയ്യേറിയതായാണ് ജഗന്നാഥ് പറയുന്നു. ഇവിടങ്ങളില്‍ പണിചെയ്ത് ആയിരക്കണക്കിന് കര്‍ഷകകുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. വിപ്രോയും ഏക്കര്‍കണക്കിന് ഭൂമി കവര്‍ന്നെടുത്തിട്ടുണ്ടെന്നും ജഗന്നാഥ് ആരോപിച്ചു.
ഈ സമ്മേളനത്തില്‍ സദസ്സിലുണ്ടായിരുന്ന ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി ഉടന്‍ എഴുന്നേറ്റു. ആരോപണം സംബന്ധിച്ച തെളിവുകള്‍ നിരത്താന്‍ അദ്ദേഹം ജഗന്നാഥിനെ വെല്ലുവിളിച്ചു.
ഞങ്ങള്‍ സര്‍ക്കാരിനോട് 100 ഏക്കര്‍ ഭൂമി നല്കാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ മുതല്‍മുടക്കാന്‍ വേണ്ടിയായിരുന്നു ഇത്. താങ്കളുടെ ആരോപണം തെളിയിക്കണം അല്ലെങ്കില്‍ ആരോപണം പിന്‍വലിക്കണം. - നാരായണമൂര്‍ത്തി പറഞ്ഞു. ഇത് സംബന്ധിച്ച തെളിവുകള്‍ അടുത്തദിവസം നിരത്താമെന്ന് ജഗന്നാഥന്‍ പറഞ്ഞു. ഉടനെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന കേന്ദ്ര വാണിജ്യ സഹമന്ത്രി രാജീവ്പ്രതാപ് റഡ്ഡി എഴുന്നേറ്റു. നമ്മുടെ രാജ്യത്ത് അന്യോന്യമുളള ആശയവിനിമയത്തിന്റെ പോരായ്മയാണ് ഇത് തെളിയിക്കുന്നതെന്ന് രാജീവ് പ്രതാപ് റെഡ്ഡി പറഞ്ഞു.
സര്‍ക്കാരിനോട് ഭൂമി ആവശ്യപ്പെട്ടിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഇതുവരെയും സര്‍ക്കാരില്‍ നിന്ന് യാതൊരു മറുപടിയും കിട്ടിയിട്ടില്ല. - സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം പുറത്തുവന്ന നാരായണമൂര്‍ത്തി വിശദീകരിച്ചു. 110 ഏക്കറോളം പാടശേഖരം ഇന്‍ഫോസിസിന് സര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞെന്നും മറ്റൊരു 450 ഏക്കര്‍ ദില്ലി കേന്ദ്രമായുള്ള ഒരു വ്യവസായിക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ജഗന്നാഥ് ആരോപിച്ചു.
ഇന്‍ഫോസിസ് ജീവനക്കാരനായ ഫണീഷ് മൂര്‍ത്തിക്കെതിരായ ലൈംഗികാപവാദക്കേസിന് ശേഷം ഭൂമി കയ്യേറല്‍ ആരോപണത്തിലൂടെ ഇന്‍ഫോസിസ് വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്.












Click it and Unblock the Notifications