ജമ്മുവില്‍ ക്ഷേത്രത്തില്‍ തീവ്രവാദി അക്രമം; 16 മരണം
ജമ്മു: ജമ്മുവിലെ ശിവക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സൈനികര്‍ വെടിവെച്ചുകൊന്നു. ഞായറാഴ്ച രാത്രി രഘുനാഥ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളാണ് മരിച്ചത്.ഇതോടെ ഭീകരാക്രമണത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയി. മൂന്ന് ഭീകരരും മരിച്ചവരില്‍ പെടുന്നു.
രഘുനാഥ ക്ഷേത്രത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്കാര്‍-ഇ-തോയിബയില്‍ പെട്ടവരാണ് തീവ്രവാദികളെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 6.45 ഓടെ തീവ്രവാദികളില്‍ ഒരാള്‍ രഘുനാഥ ക്ഷേത്രത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് ഭീകരന്‍ ക്ഷേത്രത്തിലേക്ക് കടന്നു. അതേ സമയം തന്നെ അടുത്തുള്ള ശിവക്ഷേത്രത്തിലും ഒരു ഭീകരന്‍ പ്രവേശിച്ചു. അല്പസമയത്തിന് ശേഷം രഘുനാഥ ക്ഷേത്രം വളഞ്ഞ സുരക്ഷാ സേനയുമായി ഭീകരര്‍ ഏറ്റുമുട്ടി.
ജമ്മു നഗരത്തിലെ പ്രധാന കേന്ദ്രമായ ഹരി മാര്‍ക്കറ്റിലാണ് രഘുനാഥ ക്ഷേത്രം.












Click it and Unblock the Notifications