കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിമാരുടെ ശമ്പളം കൂട്ടാന്‍ സുപ്രീംകോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: ജഡ്ജിമാരുടെ ശമ്പളവര്‍ധന ഉടന്‍ നടപ്പിലാക്കണമന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനസര്‍ക്കാരുകളോടും നിര്‍ദേശിച്ചു. 2003 ഏപ്രില്‍ ഒന്നിനകം ശമ്പളവര്‍ധന നടപ്പിലാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജഡ്ജിമാരുടെ ശമ്പളവര്‍ധനമൂലം ഖജനാവിന് 95 കോടിയുടെ അധികഭാരം ഉണ്ടാകുമെന്ന കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ വാദം സുപ്രീംകോടതി തള്ളി. ഈ വാദത്തിന് ഉപോദ്ബലകമായ കണക്കുകള്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റിസ് ജി.ബി. പട്നായിക്, ജസ്റിസുമാരായ വി.എന്‍.ഖൈരെ, എസ്. രാജേന്ദ്ര ബാബു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരുടെ ശമ്പളനിരക്കിനെക്കുറിച്ച് പഠിച്ച ഷെട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈയിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗം ഖജനാവിന് അമിതഭാരം വരുത്തിവയ്ക്കുന്നതിനാല്‍ ഷെട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുകളുടെ ഈ വാദം സുപ്രിം കോടതി തള്ളി. ആള്‍ ഇന്ത്യാ ജഡ്ജസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ വിധി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X