രാജസ്ഥാനില്‍ ദുരിതാശ്വാസവുമായി അമ്മ
ജയ്പൂര്‍ : അമൃതാനന്ദമയീദേവി 2003ല്‍ രണ്ടു മാസക്കാലം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. ഇക്കാലയളവില്‍ അവര്‍ വരള്‍ച്ചമൂലം തകര്‍ന്ന രാജസ്ഥാനില്‍ അമൃതാനന്ദമയീ മഠം നടത്തുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഇതിന്റെ ഭാഗമായി അമൃതാനന്ദമയി 2003 മാര്‍ച്ച് ഏഴിന് രാജസ്ഥാനിലെ ജയ്പൂരിലെത്തും. കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി രാജസ്ഥാന്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. അമൃതാനന്ദമയീ ശിഷ്യനായ ശുഭ്രാമൃത ചൈതന്യ ജയ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ദുര്‍ബലരെയും ദരിദ്രജനവിഭാഗങ്ങളെയും സഹായിക്കാന്‍ അമ്മ ഈയിടെ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാവങ്ങള്‍ക്കായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 25,000 വീടുകളാണ് അമൃതാനന്ദമയീമഠം നിര്‍മ്മിച്ചുനല്കിയത്. അടുത്ത 10 വര്‍ഷം ഒരു ലക്ഷം വീടുകളും നിര്‍മ്മിച്ചുനല്കും. 50,000 ദരിദ്രകുടുംബങ്ങള്‍ക്ക് മാസാമാസം പെന്‍ഷനും നല്കുന്നുണ്ട്. കൂടാതെ അനാഥശിശുക്കള്‍ക്കും വയസ്സായവര്‍ക്കും അഭയവും നല്കുന്നതായും ശുഭ്രാമൃത ചൈതന്യ പറഞ്ഞു.












Click it and Unblock the Notifications