Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരായ നിരോധനം പ്രയോജനപ്പെട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചാരായ നിരോധനം കൊണ്ട് പ്രയോജനമുണ്ടായിട്ടില്ലെന്നും കളളച്ചാരായം വ്യാപകമാണെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഏഷ്യന്‍ മേഖല ലഹരി നിര്‍മാര്‍ജന കൗണ്‍സിലും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന ശില്പശാല നവംബര്‍ 25 ഞായറാഴ്ച കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ചാരായ നിരോധനം കൊണ്ടു പ്രയോജനമുണ്ടായിട്ടില്ലെങ്കിലും നിരോധനം പിന്‍വലിക്കില്ല. മദ്യം ഉപയോഗിക്കുന്നത് തടയാന്‍ മദ്യനിരോധനത്തിന് പകരം ബോധവല്കരണമാണ് വേണ്ടത്. മദ്യപാനികളുടെ എണ്ണം കൂടിവരുന്നത് ഭയാനകമായ അവസ്ഥയാണ്.

കേരളത്തിലെ ചില രാഷ്ട്രീയനേതാക്കള്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും മദ്യലോബിയുമായി ബന്ധമുണ്ട്. മദ്യത്തിനെതിരെ സംസാരിക്കുകയും രഹസ്യമായി മദ്യലോബിയുമായി ചങ്ങാത്തത്തിലേര്‍പ്പെടുകയും ചെയ്യുന്ന ചില നേതാക്കളാണ് ഇവിടെയുള്ളത്. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ ക്ഷീണിതമാവുകയാണ്.

കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ ഒരു പ്രധാന കാരണം അമിതമായ മദ്യഉപഭോഗമാണ്. അമിത മദ്യപാനത്തിന്റെ ഇരകള്‍ പ്രധാനമായും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ മദ്യത്തിനെതിരെ മുന്നോട്ടുവരേണ്ടത് സ്ത്രീകളാണ്- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+