സംസ്ഥാനത്ത് പുരാവസ്തു മ്യൂസിയം തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രസഹായത്തോടെ പുരാവസ്തു മ്യൂസിയം സ്ഥാപിക്കുമെന്ന് മന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
മ്യൂസിയത്തിലേക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള രേഖകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പുരാവസ്തുക്കളുടെ മൂല്യം കണക്കാക്കി വില നല്‍കിയാവും സര്‍ക്കാര്‍ രേഖകള്‍ ഏറ്റെടുക്കുന്നത്.
മ്യൂസിയം സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ തമിഴ്നാട് പുരാവസ്തു മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ള തലശേരി, അഞ്ചുതെങ്ങ് ഫാക്ടറികള്‍ സംബന്ധിച്ച രേഖകളും അവയുടെ മൈക്രോഫിലിം പതിപ്പുകളും തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
ശിലാലിഖിതങ്ങളും ചെപ്പേടുകളും മുളക്കരണങ്ങളും താളിയോല ഗ്രന്ഥങ്ങളും നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കൈയെഴുത്തുപ്രതികളും കൈവശമുള്ളവര്‍ അവ പുരാവസ്തു വകുപ്പിന് കൈമാറണമെന്ന് ടി. എം. ജേക്കബ് അഭ്യര്‍ഥിച്ചു. കൈമാറാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അവ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികമായ വിജ്ഞാനം നല്‍കും. പുരാവസ്തു വകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫീസില്‍ നിന്നും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ നിന്നും ഇതുസംബന്ധിച്ച വിവരം ലഭിക്കും.












Click it and Unblock the Notifications