ഡിജിറ്റല്‍ മാഗസിന്‍ പുറത്തിറക്കി
കണ്ണൂര്‍: കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ മാഗസിന്‍ പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കി.
നവംബര്‍ 25 തിങ്കളാഴ്ച നടന്ന ചടങ്ങില്‍ മന്ത്രി ഡോ. എം. കെ. മുനീറാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. സംസ്ഥാനത്തെ ആദ്യത്തെ മള്‍ട്ടി മീഡിയ കോളജ് മാഗസിന്‍ കൂടിയാണ് ഇതെന്ന് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അവകാശപ്പെട്ടു.
നാല് ഭാഗങ്ങളായാണ് സി ഡി മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ ഭാഗത്തില്‍ കോളജിലെ വിദ്യാര്‍ഥികളെ കുറിച്ചുള്ള വിവരണവും ചിത്രങ്ങളും മെഡിക്കല്‍ കോളജിന്റെ ചരിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
മാഗസിന്‍ തുടങ്ങുന്നത് ശീര്‍ഷക സംഗീതത്തിന്റെ അകമ്പടിയോടെയാണ്. അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഐപ്പ് ജി. കളത്തൂരാണ് സംഗീതം ചിട്ടപ്പെടുത്തിയത്. ഒരു ഹ്രസ്വ വീഡിയോ ചലച്ചിത്രവും മാഗസിനിലുണ്ട്.
നാലാം വര്‍ഷ വിദ്യാര്‍ഥിയായ എം. ഷബീറാണ് മാഗസിന്‍ എഡിറ്റര്‍. ഡോ. സുദീഫ് ആണ് സ്റാഫ് ഉപദേശകന്‍.


Click it and Unblock the Notifications