ദോഹ-കൊച്ചി വിമാനം മാര്‍ച്ച് മുതല്‍
കൊച്ചി: ഖത്തര്‍ എയര്‍വേസ് ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 2003 മാര്‍ച്ച് ഒന്ന് മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും.
ഖത്തര്‍ എയര്‍വേസിന് ഇതോടെ ഇന്ത്യയില്‍ നാലാമത്തെ കേന്ദ്രമായി. ഖത്തര്‍ എയര്‍വേസ് ഇപ്പോള്‍ ഇന്ത്യയില്‍ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കും മുംബൈയിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് ഏഴ് പ്രതിവാര സര്‍വീസുകളാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വേസ് നടത്തുന്നത്.
അഹമ്മദാബാദ്, ദില്ലി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടി ഖത്തര്‍ എയര്‍വേസ് സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications