Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ രണ്ട് കമ്പനികള്‍ കുറ്റക്കാര്‍

കൊച്ചി: ലോകമാകെ കോര്‍പറേറ്റ് കമ്പനികള്‍ നടത്തുന്ന മാരകമായ പാരിസ്ഥിതിക കുറ്റകൃത്യങ്ങളുടെ ദൃഷ്ടാന്തമായ 48 കേസുകളില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നുള്ളവ. ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ രണ്ട് കമ്പനികളെ പാരിസ്ഥിതിക കുറ്റകൃത്യം ചെയ്യുന്ന കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്ലാന്റേഷന്‍ കമ്പനി, ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലി. എന്നീ കമ്പനികളാണ് ഗ്രീന്‍പീസിന്റെ കരിമ്പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കേരളത്തില്‍ കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം അടുത്തകാലത്തുണ്ടായ ഗുരുതരമായ പാരിസ്ഥിതികപ്രശ്നമാണ് പ്ലാന്റേഷന്‍ കമ്പനി സൃഷ്ടിച്ചത്- ഗ്രീന്‍ പീസിന്റെ പ്രചാരകനായ മനു ഗോപാലന്‍ പറയുന്നു.

ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് എന്ന ഏലൂരിലെ കമ്പനി പരിസ്ഥിതിയുടെ താളം തെറ്റിക്കുന്ന വിഷാംശമുള്ള രാസവസ്തുക്കളാണ് മാലിന്യങ്ങള്‍ എന്ന വകയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പുറത്തുവിടുന്നത്. എഫ്എസിടി, മെര്‍ചെം ലിമിറ്റഡ് എന്നീ കമ്പനികളുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് വിഷാംശമുള്ള 111 രാസവസ്തുക്കള്‍ ഒഴുക്കിവിടുന്നുണ്ട്. ഇതില്‍ 39 എണ്ണം ഓര്‍ഗാനോക്ലോറിനുകള്‍ കലര്‍ന്നിട്ടുള്ളവയാണ്. ഇതില്‍ പ്രധാന കുറ്റവാളിയായി ഗ്രീന്‍പീസ് കാണുന്നത് ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സിനെയാണ്. 1999 ലാണ് ഗ്രീന്‍പീസ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ആഗോള കോര്‍പറേറ്റ് കമ്പനികളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്ന പേരുള്ള റിപ്പോര്‍ട്ട് റിട്ട. ജസ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് പ്രകാശനം ചെയ്തത്. റിപ്പോര്‍ട്ടിന്റെ പതിപ്പ് ജസ്റിസ് നാരായണ കുറുപ്പ് ഏറ്റുവാങ്ങി. ഗ്രീന്‍പീസിന്റെ ആര്‍ക്ടിക് സണ്‍റൈസ് എന്ന ബോട്ടില്‍ വച്ചാണ് പ്രകാശനച്ചടങ്ങ് നടന്നത്. പൊതുജനങ്ങള്‍ക്ക് നവമ്പര്‍ 27 ബുധനാഴ്ച വരെ ഈ ബോട്ട് സന്ദര്‍ശിക്കാം. വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍പീസിന്റെ ബോട്ട് കൊച്ചിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+