പേഷ്കാര്‍ ഓഫീസ് നവീകരിക്കുന്നു
തിരുവനന്തപുരം: നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള തിരുവനന്തപുരത്തെ പേഷ്കാര്‍ ഓഫീസ് നവീകരിക്കുന്നു. കോട്ട പ്രദേശ സംരക്ഷണ പദ്ധതിയുടെ കീഴിലായി പുരാവസ്തു വകുപ്പാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ കളക്ടറുടേതിന് തുല്യമായ അധികാരങ്ങളുണ്ടായിരുന്ന പേഷ്കാറുടെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഓഫീസായാണ് പ്രവര്‍ത്തിക്കുന്നത്.
ശ്രീ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് (1829-1847) സാമ്പ്രദായിക കെട്ടിട നിര്‍മാണ രീതിയില്‍ ഈ കെട്ടിടം പണിതത്. പഴക്കം മൂലം കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്.
ചില്ലറ കേടുപാടുകളുണ്ടെങ്കിലും കെട്ടിടത്തിന് കുഴപ്പമൊന്നുമില്ലെന്ന് പുരാവസ്തു ഡയറക്ടര്‍ നി. മന്‍മഥന്‍നായര്‍ പറഞ്ഞു. നവീകരണത്തിലൂടെ കെട്ടിടം 50 വര്‍ഷത്തേക്ക് കൂടി നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്താനാവും.
കെട്ടിടത്തിന്റെ പരമ്പരാഗത മോടിക്ക് ഇണങ്ങുന്ന തരത്തിലുള്ള സാമഗ്രികള്‍ ഉപയോഗിച്ചാണ് കെട്ടിടം നവീകരിക്കുന്നത്.
താലൂക്ക് ഓഫീസ്, എക്സൈസ് ഓഫീസ്, സബ് ട്രഷറി, വില്ലേജ് ഓഫീസ് എന്നിവയും ഈ കെട്ടിട സമുച്ചുയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകള്‍ നേരത്തെ നവീകരിച്ചിരുന്നു.












Click it and Unblock the Notifications