ജേക്കബ്ബ് ഗ്രൂപ്പ് ലയനം യുഡിഎഫ് വിട്ടാല്‍ മാത്രം
കോട്ടയം:യുഡിഎഫ് വിട്ടാലല്ലാതെ കേരളകോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗത്തെ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.പാര്‍ട്ടിയില്‍ ചേരാനായി ജേക്കബ്ബിനെ ക്ഷണിക്കാനും ഉദ്ദേശിക്കുന്നില്ല. ജേക്കബ്ബിനെ പാര്‍ട്ടിയിലെടുക്കുകയാണെങ്കില്‍ത്തന്നെ എല്‍ഡിഎഫിന്റെ അനുമതിയോടെയേ നടക്കൂ.
സംസ്ഥാനത്തിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ യു.ഡി.എഫ് ഗവണ്‍മെന്റ് യാതൊന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്കപരിപാടിയുടെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കണം.
2005 മെയ് 13 മുതല്‍ 15വരെ പാര്‍ട്ടിസംസ്ഥാനസമ്മേളനം കോട്ടയത്തു നടത്താന്‍ തീരുമാനിച്ചതായി ജോസഫ് അറിയിച്ചു.












Click it and Unblock the Notifications