Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമെടുത്ത് ശമ്പളം നല്കില്ല: മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് കടമെടുത്ത് ശമ്പളം നല്കുന്ന പ്രശ്നമില്ലെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍. നവമ്പര്‍ 25 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവനക്കാര്‍ സമരം തുടര്‍ന്നാല്‍ വൈദ്യുതിബോര്‍ഡിനെ സ്വകാര്യവല്ക്കരിക്കേണ്ടിവരും. ഡിഎ കുടിശ്ശികയ്ക്ക് വേണ്ടിയാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്. ഡിഎ കുടിശ്ശിക നല്കണമെങ്കില്‍ 70 കോടിയോളം രൂപ വേണ്ടിവരും. നഷ്ടത്തിലോടുന്ന വൈദ്യുതിബോര്‍ഡിന് ഇപ്പോള്‍ ഇത്രയും തുക നല്കാനാവില്ല. - അദ്ദേഹം പറഞ്ഞു.

വൈദ്യുതിബോര്‍ഡില്‍ ഒരു സൂപ്രണ്ടിന് 22,290 രൂപ ഒരു മാസം ശമ്പളമുണ്ട്. ഇത്രയും ശമ്പളം വാങ്ങുന്നവര്‍ ഡിഎ കുടിശ്ശികയ്ക്ക്വേണ്ടി പണിമുടക്കുന്നത് മഹാപാപമാണ്. സങ്കുചിത രാഷ്ട്രീയവീക്ഷണത്തിന്റെ പേരിലാണ് ഇവര്‍ സമരം ചെയ്യുന്നത്. ഇടതുപക്ഷത്തോട് അനുഭാവമുള്ള സംഘടനകളാണ് സമരത്തിലിറങ്ങിയിരിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്തവര്‍ ഭരണത്തില്‍ വന്നതിന്റെ പകയല്ലാതെ മറ്റൊന്നും ഈ സമരത്തിന് പിന്നിലില്ല. വൈദ്യുതി ബോര്‍ഡിലെ ഏത് പരിഷ്കാരങ്ങളാണ് ജീവനക്കാര്‍ക്ക് എതിരായുള്ളതെന്ന് പറഞ്ഞാല്‍ നല്ലതാണെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+