കമല സുരയ്യ ബഹ്റിന്‍ സന്ദര്‍ശിക്കും
ബഹ്റിന്‍: എഴുത്തുകാരി കമല സുരയ്യ ബഹ്റിനില്‍ സന്ദര്‍ശനം നടത്തും. ഡിസംബര്‍ 27 ബുധനാഴ്ച സുരയ്യ ബഹ്റിനിലെത്തും.
ഡിസ്കവര്‍ ഇസ്ലാം എന്ന സംഘടനയുടെ ക്ഷണപ്രകാരമാണ് സുരയ്യ ബഹ്റിന്‍ സന്ദര്‍ശിക്കുന്നത്. ഡിസ്കവര്‍ ഇസ്ലാം സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടിയിലും പ്രഭാഷണപരമ്പരയിലും സുരയ്യ പങ്കെടുക്കും. പ്രഭാഷണത്തിന്റെ വേദിയും സമയവും പിന്നീട് അറിയിക്കും.
വ്യാഴാഴ്ച എട്ട് മണിയ്ക്ക് ബഹ്റിന്‍ കേരളീയ സമാജത്തിന്റെ കലാ-സാഹിത്യ മത്സരമായ കേരളോത്സവം-2002 സുരയ്യ ഉദ്ഘാടനം ചെയ്യും. മനാമയിലെ കേരളീയ സമാജം കെട്ടിടത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന സംവാദത്തില്‍ സുരയ്യ പങ്കെടുക്കും.












Click it and Unblock the Notifications