Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് വിഭജനം: സുപ്രിം കോടതിയെ സമീപിക്കും

കാസര്‍കോട്: കാസര്‍കോട് ജില്ല വിഭജിക്കണമെന്നും ജില്ലയുടെ വടക്കുഭാഗം കര്‍ണാടക സംസ്ഥാനത്തില്‍ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് വിലീനീകരണ ക്രിയാ സമിതി സുപ്രിം കോടതിയെ സമീപിക്കും.

കാസര്‍കോട് ജില്ല വിഭജിക്കണമെന്നും വടക്കന്‍ ഭാഗം കര്‍ണാടകത്തില്‍ ലയിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്ത ജസ്റിസ് മഹാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമിതി സുപ്രിം കോടതിയെ സമീപിക്കുന്നത്.

കന്നട കവി കയ്യാര്‍ കിഞ്ഞണ്ണറേയുടെ നേതൃത്വത്തിലുള്ള സമിതി പ്രശ്നം സുപ്രിം കോടതിയ്ക്ക് മുന്നിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. കര്‍ണാടക സമിതി, കന്നട സാഹിത്യ പരിഷത്ത് എന്നീ സംഘടനകളുടെ പിന്തുണ വിലീനീകരണ ക്രിയാ സമിതിയ്ക്കുണ്ട്.

കര്‍ണാടകത്തിലെ ബല്‍ഗാമും അടുത്തുത്തുള്ള പ്രദേശങ്ങളും മഹാരാഷ്ട്രയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കാസര്‍കോട് വിഭജിക്കണമെന്ന് ആവശ്യവുമായി നിയമപരമായി മുന്നോട്ടുപോവാനുള്ള സമിതിയുടെ നീക്കം.

തങ്ങള്‍ മലയാളികള്‍ക്കോ കേരളത്തിനോ എതിരല്ലെന്നും മഹാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നു മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കിഞ്ഞണ്ണറേ പറഞ്ഞു. കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാരായ ഇ. എം. എസ്. നമ്പൂതിരിപ്പാടും സി. അച്യുതമേനോനാനും പട്ടം താണുപിള്ളയും കാസര്‍കോട് വിഭജിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കിഞ്ഞണ്ണറേ ചൂണ്ടിക്കാട്ടി. ചന്ദ്രഗിരി പുഴയുടെ വടക്കുഭാഗത്തുള്ള പ്രദേശം കര്‍ണാടകത്തില്‍ ലയിപ്പിക്കണമെന്നത് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ആവശ്യമാണ്. പക്ഷേ ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ യാതൊരു താത്പര്യവും കാട്ടുന്നില്ല.

മുന്‍ കാസര്‍കോട് എം പിയും സി പി എം നേതാവുമായ എം. രാമണ്ണറേയും സമിതിയോടൊപ്പമുണ്ട്. സി പി എമ്മിലെ രാമണ്ണറേയുടെ സ്ഥാനത്തിന് ഇളക്കം തട്ടാന്‍ കാസര്‍കോട് വിഭജന പ്രശ്നത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാട് കാരണമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+