വൃക്കവ്യാപാരം: അന്വേഷണം വ്യാപിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: വൃക്കവ്യാപാരത്തെ കുറിച്ചുള്ള അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
തൊടുപുഴയിലെ പൂമാല കേന്ദ്രീകരിച്ച് വൃക്കവ്യാപാരം നടന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വയനാട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വൃക്ക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഡയറക്ടറുടെ നിഗമനം. ഇടുക്കിയില്‍ എട്ട് പേര്‍ വൃക്ക വിറ്റതായി തെളിഞ്ഞിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലില്ലി നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. 50,000 മുതല്‍ 80,000 രൂപ വരെ ഇടനിലക്കാര്‍ വാങ്ങിയിട്ടുണ്ട്.
ഡി ഐ ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി പഠിച്ച ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടും ഡി ഐ ജിയുടെ റിപ്പോര്‍ട്ടും പഠിച്ച ശേഷമായിരിക്കും ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നത്.












Click it and Unblock the Notifications