Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യവണ്ടികള്‍ ഓടിക്കും: ഗണേഷ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം തുടര്‍ന്നാല്‍ ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പുവരുത്താന്‍ സ്വകാര്യവണ്ടികള്‍ ഓടിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. നവമ്പര്‍ 25 തിങ്കളാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തിന്റെ പശ്ചാത്തലത്തില്‍ നികുതി അടച്ചിട്ടുള്ള എല്ലാ സ്വകാര്യവണ്ടികള്‍ക്കും സര്‍വീസ് നടത്താനുള്ള അനുമതി നല്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ ഷെഡ്യൂള്‍ അനുസരിച്ച് സ്വകാര്യവണ്ടികള്‍ ഓടിക്കും. - മന്ത്രി പറഞ്ഞു.

ശബരിമലയിലേക്ക് പൊലീസ് സഹായത്തോടെ കെഎസ്ആര്‍ടിസി ബസ്സുകളോടിക്കും. കെഎസ്ആര്‍ടിസിയുടെ സ്ഥിതിവിശേഷം അറിയാവുന്നവര്‍ തന്നെയാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഇപ്പോള്‍ മാസം അഞ്ചരക്കോടി മുതല്‍ ഏഴ് കോടി വരെ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ട്. ഇതിനിടയില്‍ 19 ശതമാനം ഡിഎ നല്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിന് 1.8 കോടി രൂപ ആവശ്യമാണ്. ഇങ്ങിനെ ഒരു സ്ഥാപനത്തിന് ഈ തുക നല്കാനാവില്ല. സമരം തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി പൂട്ടേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+