ഐസ്ക്രീം കേസ്: ഹര്‍ജിയില്‍ വിധിമാറ്റിവച്ചു
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസിനോടനുബന്ധിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളില്‍ വിധി പറയുന്നത് ഹൈക്കോടതി പിന്നേക്കു മാറ്റിവച്ചു.
ചീഫ് ജസ്റിസ് സുഭാഷണ്‍ റെഡ്ഢി, ജസ്റിസ് സിറിയക് ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറയുന്നതു മാറ്റി വച്ചത്.
മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിന്മേലാണ് വാദം തുടങ്ങിയത്അഡ്വേക്കേറ്റ് ജനറല്‍ എം.രത്നസിങ്ങ് കോടതിയിലെത്തിയിരുന്നു. കേസ് സംബന്ധമായ എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് എ.ജി ഓഫീസ് വക്താവ് അറിയിച്ചു.ഗവണ്‍മെന്റിനു വേണ്ടി സംസ്ഥാന അറ്റോര്‍ണി പി.സി ഐപ്പ് ഹാജരായി.
ജനാധിപത്യ മഹിളാ അസോസിയേഷനും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസ് കേരളത്തിനു പുറത്തെ ഏജന്‍സിയെക്കൊണ്ടന്വേഷിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.












Click it and Unblock the Notifications