ആലപ്പുഴ: ലീഗ് പിളര്‍പ്പിലേക്ക്
ആലപ്പുഴ: കരിമണല്‍ ഖനനം, കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി നിലപാടിനെതിരെ വിമര്‍ശനവുമായി ലീഗ് കൗണ്‍സില്‍ അംഗവും പാര്‍ട്ടി ജില്ലാ വൈസ്പ്രസിഡന്റുമായ കമാല്‍ എം. മാക്കിയില്‍ രംഗത്തു വന്നതോടെ ലീഗ് ജില്ലാഘടകം പിളര്‍പ്പിലേക്കു നീങ്ങുന്നു.
ലോക്സഭാതെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ പരാജയപ്പെടുത്താന്‍ ചില മുസ്ലീം ലീഗ് നേതാക്കള്‍ കരിമണല്‍ ലോബിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെന്നും കമാല്‍ വെളിപ്പെടുത്തി. കമാലിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്-മുസ്ലീംലീഗ് സഖ്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
വി.എം സുധീരന്‍ മത്സരിച്ച അമ്പലപ്പുഴ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കമാല്‍ സുധീരനെതിരെയുള്ള നീക്കങ്ങള്‍ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കളെ അപ്പപ്പോള്‍ത്തന്നെ ധരിപ്പിച്ചിരുന്നതായും പറഞ്ഞു.
ഐസ്ക്രീംപാര്‍ലര്‍ കേസില്‍ പാര്‍ട്ടിക്കു സംഭവിച്ച മൂല്യച്യുതി കണക്കിലെടുത്ത് കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നതാണ് കമാലിന്റെ മുഖ്യആവശ്യം.
പാര്‍ട്ടിക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന്റെ പേരില്‍ പുറത്താക്കിയ കെ.ടി ജലീലിനെ വീണ്ടും തിരച്ചെടുത്ത നടപടിയില്‍ നിന്നും ധൈര്യമുള്‍ക്കൊണ്ടാണ് പാര്‍ട്ടിയുടെ തെറ്റുകള്‍ പരസ്യമായി ചൂണ്ടിക്കാട്ടാന്‍ കമാല്‍ തയ്യാറായതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.












Click it and Unblock the Notifications