ലീഗ് അടിയന്തിരയോഗം ചേരുന്നു
കോഴിക്കോട്: മുസ്ലീംലീഗ് അടിയന്തിരയോഗം നവംബര്‍ 25 വ്യാഴാഴ്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേരും. ബുധനാഴ്ച കോഴിക്കോട്ടെത്തിച്ചേര്‍ന്ന കേന്ദ്രമന്ത്രി ഇ. അഹമ്മദും ശിഹാബലി തങ്ങളും ചേര്‍ന്നെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഇത്തരമൊരു യോഗം വിളിച്ചുചേര്‍ത്തത്.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടനടി നടപ്പാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള കാര്യത്തെപ്പറ്റിയാലോചിക്കാനാണ് യോഗമെന്ന് മുസ്ലീംലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഐസ്ക്രീം പാര്‍ലര്‍ കേസാണ് മുഖ്യമായും ചര്‍ച്ചക്കു വരികയെന്നു കരുതുന്നു.
സി.എച്ച് മുഹമ്മദ്കോയയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചന്ദ്രിക ദിനപത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ലീഗ് ആലപ്പുഴ ജില്ലാവൈസ്പ്രസിഡന്റ് കമല്‍ മാക്കിയില്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനെ പരാജയപ്പെടുത്താന്‍ ലീഗ് നേതാക്കള്‍ കരിമണല്‍ ലോബിക്കു സഹായം നല്‍കിയെന്ന വെളിപ്പെടുത്തലിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications