Get Updates
Get notified of breaking news, exclusive insights, and must-see stories!

വരള്‍ച്ച: കേന്ദ്രസംഘം എത്തും

ദില്ലി: കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് നേരിട്ട് വിലയിരുത്താന്‍ കേന്ദ്രസംഘം അടുത്തയാഴ്ച എത്തുമെന്ന് റവന്യൂമന്ത്രി കെ.എം. മാണി പറഞ്ഞു. നവമ്പര്‍ 25 തിങ്കളാഴ്ച ദില്ലിയില്‍ വാര്‍ത്താലേഖകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വരള്‍ച്ചമൂലം കേരളത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമായി ചര്‍ച്ചചെയ്യാന്‍ ദില്ലിയിലെത്തിയതാണ് റവന്യൂമന്ത്രി. ചര്‍ച്ച ഫലപ്രദമായിരുന്നു. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി 1035 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം മേഖലയില്‍ പട്ടിണിയില്‍ കഴിയുന്നവര്‍ക്കായി 25,000 ടണ്‍ അരിവിതരണം ചെയ്യും. തോട്ടം മേഖലയെ പുന:സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തിന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി മാണി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ ധനമന്ത്രി ശങ്കരനാരായണന്‍, തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+